സി.കെ.പി ശ്രീ പത്മനാഭാ വിദ്യാനികേതനിലെ കുരുന്നുകള്‍ക്കൊപ്പം ചെത്തല്ലൂരില്‍...
പരിവര്‍ത്തന യാത്രക്ക് പ്രോജ്ജ്വല സമാപനം...



പാലക്കാട് : നാടും നഗരവും ജനനായകനെ ഒരു പോലെ സ്വീകരിച്ചു. സി.കെ പത്മനാഭനെ മനസ്സുകൊണ്ടനുഗ്രഹിച്ച് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവരും അട്ടപ്പാടിയിലെ വനവാസി മൂപ്പന്മാരും പരിവര്‍ത്തനയാത്രയില്‍ പങ്കാളികളായി.



പട്ടാന്പിയിലെ ഓങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച പരിവര്‍ത്തന യാത്ര, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, മലന്പുഴ തുടങ്ങിയ നിയോജകമണ്ഡലങ്ങളിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സ്വീകരണമേറ്റു വാങ്ങിക്കൊണ്ട് പാലക്കാട് ടൌണിലെ 33 കേന്ദ്രങ്ങളിലെ റോഡ് ഷോയോടെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളില്‍ പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, എം.ടി രമേഷ്, പി.എസ് ശ്രീധരന്‍ പിള്ള, എന്‍. ശിവരാജന്‍, വി.കെ സജീവന്‍, രവി തേലത്ത്, പി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.



പാലക്കാട്ടെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി സ്വീകരണ യോഗങ്ങളില്‍ പങ്കാളികളായത്. ജനവിരുദ്ധ മുന്നണികള്‍ക്കെതിരെ ജനകീയ ബദല്‍ എന്ന പരിവര്‍ത്തനയാത്രയുടെ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തുകൊണ്ടാണ് പാലക്കാട്ടെ ജനത സി.കെ.പിയെ സ്വീകരിച്ചത്.




സി.കെ.പദ്മനാഭന് വോട്ട് ചെയ്യൂ...

പാലക്കാട് താമര വിരിയട്ടെ....

ശ്രീ. സി.കെ പദ്മനാഭന്‍, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പാലക്കാട് മത്സരിക്കുന്നു. സി.കെ.പി എന്ന് കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ സുപരിചിതനായ ശ്രീ. പദ്മനാഭന്‍ ബി.ജെ.പി ദേശീയ സമിതി അംഗമാണ്.

ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച സി.കെ പദ്മനാഭന്‍, കേരളത്തില്‍ ബി.ജെ.പിയെ കെട്ടിപ്പടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ്. വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിച്ചു കൊണ്ട് ധീരമായ നിരവധി സമരങ്ങള്‍ ശ്രീ.സി.കെ പദ്മനാഭന്‍ നടത്തുകയുണ്ടായി. വനവാസികളുടെ നിഷേധിക്കപ്പെട്ടിരുന്ന ഒട്ടേറെ അവകാശങ്ങള്‍ പിടിച്ചെടുക്കുന്നതായിരുന്നു സി.കെ.പി നേതൃത്വം നല്‍കിയ സമരങ്ങള്‍.

പ്രശസ്ത ട്രേഡ് യൂണിയന്‍ നേതാവായിരുന്ന അനന്തന്‍ നന്പ്യാരുടെയും ദേവകി അമ്മയുടെയും മകനാണ് സി.കെ പദ്മനാഭന്‍. കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച സി.കെ.പി, കമ്മ്യൂണിസ്റ്റ് അനുഭാവി ആയിത്തന്നെയാണ് വളര്‍ന്നത്. എന്നാല്‍ പിന്നീട് ആര്‍.എസ്.എസ്സില്‍ ആകൃഷ്ടനാവുകയും തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനാവുകയും ചെയ്തു.

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാലക്കാട് ജില്ല, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്ന സ്ഥലമാണ്.ഒന്നര ലക്ഷത്തോളം വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയുണ്ടായി. പാലക്കാട് നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആവാനും ബി.ജെ.പിക്ക് സാധിച്ചു. ജില്ലയിലെ നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബി.ജെ.പി പ്രാതിനിധ്യമുണ്ട്.

വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതികള്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗമായി പാലക്കാട് വീശിയടിക്കാന്‍ പോവുകയാണ്. ശ്രീ. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ പാലക്കാടിന് അനുവദിച്ച നിരവധി പദ്ധതികള്‍ യഥാ സമയം നടപ്പിലാക്കുന്നതിന് ഇടത് വലത് മുന്നണികള്‍ പരാജയപ്പെട്ട സാഹചര്യം വലിയ ജനവികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്. പാലക്കാട് റെയില്‍‌വെ ഡിവിഷന്‍ മുറിച്ചു മാറ്റിയതും കഞ്ചിക്കൊട് കോച്ച് ഫാക്ടറിക്കു വേണ്ടി പുനരധിവാസം നടത്താതെ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതും റെയില്‍വെ മേല്‍പ്പാലങ്ങള്‍ പണി തീരാതെ നോക്കുകുത്തിയായി നില്‍ക്കുന്നതുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.

കൂടാതെ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയായി തീവ്രവാദം ഉയര്‍ന്നുവരുന്നതും, സാധാരണ പൌരന്റെ ജീവന് യു.പി.എ ഭരണത്തില്‍ സുരക്ഷിതത്വമില്ലാതായതും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരായ വലിയ ജനവികാരമാണ് ഉയര്‍ത്തുന്നത്. നാല്‍പ്പത് വര്‍ഷക്കാലം നമ്മുടെ രാഷ്ട്രം ഭരിച്ചു മുടിച്ച നെഹ്രു കുടുംബത്തിനെ വീണ്ടും അധികാരത്തില്‍ കൊണ്ടു വരാന്‍ വേണ്ടി യത്നിക്കുന്ന കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി ആയിരിക്കും വരുന്ന തിരഞ്ഞെടുപ്പ്.

നാലര വര്‍ഷക്കാലം കോണ്‍ഗ്രസ്സിനൊപ്പം അധികാരത്തിന്റെ ചക്കരക്കുടം നുണഞ്ഞ സി.പി.എമ്മിന്റെ കാപട്യത്തിനും ജനങ്ങള്‍ തിരിച്ചടി നല്‍കും. വാളയാര്‍ വിട്ടാല്‍ ഇടതും വലതും ഒന്നാണെന്ന തിരിച്ചറിവ്, പാലക്കാട്ടെ ജനങ്ങളെ മാറ്റത്തിനു പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.

കേരളം ഭരിക്കുന്ന ഇടത് ഗവര്‍ണ്മെന്റിന്റെ ജനവിരുദ്ധതക്കുള്ള തിരിച്ചടികൂടിയായിരിക്കും വരുന്ന തിരഞ്ഞെടുപ്പ് ഫലം. അഴിമതിയും അധികാര ദുരുവ്വിനിയോഗവും കൊണ്ട് നാടു മുടിപ്പിക്കുന്ന ഇടത് ഭരണം ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് തീര്‍ന്ന് ഭരിക്കാന്‍ സമയമില്ലാത്ത സി.പി.എമ്മിനെ വലിയ തോല്‍‌വിയാണ് ഇത്തവണ കാത്തിരിക്കുന്നത്.

ഭാരതത്തിന് സുശക്തവും സുഭദ്രവുമായ ഒരു ഭരണമുണ്ടാകണമെന്ന് ഓരോ ദേശസ്നേഹിയും ആഗ്രഹിക്കുന്നു. ശ്രീ. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ഗവണ്മെന്റ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. വികസിതവും ശക്തവുമായ ഒരു ഭാരതത്തിന് നേതൃത്വം നല്‍കാന്‍ അദ്വാനിജിക്ക് മാത്രമേ സാധിക്കുകയുള്ളൂ.

ശ്രീ. അദ്വാനിജിക്ക് പിന്തുണ നല്‍കുന്നതിന് പാലക്കാടു നിന്ന് ബി.ജെ.പി എം.പിയായി ശ്രീ. സി.കെ പദ്മനാഭനെ തിരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഐശ്വര്യത്തിന്റെ ചിഹ്നമായ താമരയില്‍ നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ച് മാറ്റത്തിന് തയ്യാറാവുക.....